Times Kerala

 കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മാതാവ് അന്തരിച്ചു

 
 കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മാതാവ് അന്തരിച്ചു
 ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മാതാവ് മാധവി രാജെ സിന്ധ്യ അന്തരിച്ചു. നിമോണിയ രോഗബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ വെൻ്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന മാധവി രാജെ ഇന്ന് രാവിലെയാണ് മരിച്ചത്.മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സിന്ധ്യാസ് കന്യാ വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് ചീഫായിരുന്നു മാധവി രാജെ. സമൂഹത്തിനായി ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. 

Related Topics

Share this story