വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
 ന്യൂഡല്‍ഹി: രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിയാലോചനയ്ക്കു ശേഷം കേന്ദ്ര കൃഷി മന്ത്രാലയമാണ് ബില്ലിന് അന്തിമരൂപം തയ്യാറാക്കിയത്. ബില്ല് ചർച്ചയ്ക്ക് എടുത്ത മന്ത്രിസഭ പാർലമെന്റില്‍ അവതരിപ്പിക്കാനാണ് അംഗീകാരം നൽകിയിരിക്കുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള റിപ്പെല്‍ ബില്‍ ഇതോടെ പാർലമെന്റിലെത്തും.കഴിഞ്ഞ നവംബർ 20 ന് നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും പാർലമെന്റ് നടപടികള്‍ പൂർത്തിയാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കർഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

Share this story