HomeNational'മരണത്തിന് ഉത്തരവാദികൾ വീട്ടുകാർ'; ഭാര്യ ഉപേക്ഷിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കി യൂട്യൂബർ...

‘മരണത്തിന് ഉത്തരവാദികൾ വീട്ടുകാർ’; ഭാര്യ ഉപേക്ഷിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കി യൂട്യൂബർ അനുരാഗ് ദോഭാൽ | Anurag Dobhal UK07 Rider YouTube video

മുംബൈ: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് കടുത്ത പീഡനം നേരിടുകയാണെന്നും താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്നും വെളിപ്പെടുത്തി പ്രമുഖ യൂട്യൂബറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ (UK07 Rider). ‘അവസാന വീഡിയോ’ എന്ന കുറിപ്പോടെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് അനുരാഗ് വിങ്ങിപ്പൊട്ടിക്കൊണ്ട് തന്റെ അവസ്ഥ വിവരിച്ചത് (Anurag Dobhal UK07 Rider YouTube video).

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ ഋതിക തന്നെ ഉപേക്ഷിച്ചു പോയെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും അനുരാഗ് പറഞ്ഞു. അഞ്ച് ദിവസമായി താൻ ഭക്ഷണം കഴിച്ചിട്ടെന്നും ഉറങ്ങിയിട്ടെന്നും താരം വെളിപ്പെടുത്തി.

“എന്റെ മരണത്തിന് ഉത്തരവാദികൾ മമ്മി, പപ്പ, സഹോദരൻ കലാം, ശ്രേയ എന്നിവരായിരിക്കും. അവർക്ക് മുൻപിൽ എനിക്ക് കൈകൂപ്പേണ്ടി വന്നു, കാലു പിടിക്കേണ്ടി വന്നു. എല്ലാ ബന്ധുക്കളുടെയും മുന്നിൽ വെച്ച് എന്നെക്കൊണ്ട് മാപ്പു പറയിപ്പിച്ചു,” അനുരാഗ് പറഞ്ഞു.

ജാതി മാറിയുള്ള വിവാഹമായതിനാൽ മാതാപിതാക്കൾ തന്നെയും ഭാര്യയെയും വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല. “ഞങ്ങൾ സന്തോഷിക്കില്ല, നിന്നെ സന്തോഷിക്കാൻ സമ്മതിക്കുകയുമില്ല” എന്ന് പറഞ്ഞ് അച്ഛനും അമ്മയും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അനുരാഗ് ആരോപിക്കുന്നു.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മേയ് മാസത്തിലാണ് വീട്ടുകാരുടെ സമ്മതമില്ലാതെ അനുരാഗും ഋതികയും വിവാഹിതരായത്. ഋതിക ഗർഭിണിയാണെന്ന് സെപ്റ്റംബറിൽ ഇരുവരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനുശേഷം ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ഋതിക അനുരാഗിനെ വിട്ടുപോവുകയുമായിരുന്നു. താൻ പൂർണ്ണമായും തളർന്നുവെന്നും ഈ വീഡിയോയ്ക്ക് ശേഷം ചിലപ്പോൾ താൻ അപ്രത്യക്ഷമായേക്കുമെന്നും അനുരാഗ് വീഡിയോയിൽ പറഞ്ഞു.

യൂട്യൂബ് ലോകത്തെ പ്രമുഖനായ അനുരാഗിന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സഹപ്രവർത്തകരും ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

Story Summary: 
Famous YouTuber and Bigg Boss 17 contestant Anurag Dobhal, popularly known as UK07 Rider, has posted a distressing ‘last video’ claiming he is contemplating suicide due to family harassment. He alleged that his parents harassed him for his inter-caste marriage with Rytika and didn’t allow them into the house. Anurag, who is currently depressed after Rytika left him, held his parents and brother responsible for his current state.

WhatsApp Channel Banner

Latest updates

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

ശബരിമല നെയ്യ് ക്രമക്കേട്: ഗുണനിലവാര വീഴ്ച ദേവസ്വം ബോർഡ്...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി...

നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് മിന്നുന്ന വളർച്ച; ജൂലൈയിലെ ആഭ്യന്തര...

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂലൈ 2026-ൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു (Nissan Motor India July 2026 sales). ആഭ്യന്തര മൊത്തവിൽപ്പനയിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 218...

‘ഹർജി നിലനിൽക്കെ എന്തിന് തിടുക്കം?’ എസ്. ശ്രീജിത്തിന്റെ ഡിജിപി...

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...