ഈ ദോശയില്‍ 'ഹൃദയമുണ്ട്' ; വീഡിയോ വൈറൽ

പലതരത്തിലുള്ള ദോശകള്‍ കണ്ടിട്ടുണ്ടാകും . വലുപ്പമുള്ളതും ഇല്ലാത്തതുമെല്ലാം ഇതിലുള്‍പ്പെടും എന്നാല്‍ ഹൃദയാകൃതിയുള്ള ദോശയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു ദോശയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദോശതവയിലേക്ക് കച്ചവടക്കാരന്‍ മാവൊഴിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അതിലേക്ക് തക്കാളി,സവാള, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചെറുതായരിഞ്ഞതും ചേര്‍ക്കുന്നു. തുടര്‍ന്ന് മസാലകളും സോസുകളുമെല്ലാം ചേര്‍ത്തുകൊടുക്കുന്നു. അവ നന്നായി ചേര്‍ത്തിളക്കി ദോശയിലേക്ക് പതിച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ഇനിയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം അദ്ദേഹം ചെയ്യുന്നത്. വളരെ ശ്രദ്ധയോടെ ഹൃദയാകൃതിയില്‍ ദോശയുടെ ഒരു ഭാഗം മുറിക്കുന്നതാണത്. മല്ലിയില കൊണ്ട് അലങ്കരിച്ചാണ് അദ്ദേഹം ഈ 'ഹാര്‍ട്ട് ദോശ ' വിളമ്പുന്നത്. ദോശയിലെ ഈ കരവിരുത് വളരെ വേഗത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി.
