ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും മതസ്വാതന്ത്ര്യം സംബന്ധിച്ച സുപ്രധാന നിയമപ്രശ്നങ്ങളും പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതിയുടെ സജീവ പരിഗണനയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(Sabarimala women's entry, CJI Suryakant says formation of 9-member bench under consideration)
കേവലം ശബരിമല വിഷയം മാത്രമല്ല, വിപുലമായ ഭരണഘടനാപരമായ ചോദ്യങ്ങളാണ് ഈ ബെഞ്ചിന് മുന്നിലെത്തുക. മതപരമായ ആചാരങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നാഹം അതിൽ ഉൾപ്പെടുന്നു.
ശബരിമല യുവതിപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബെഞ്ച്, വിഷയം വിശാല ബെഞ്ചിന് വിട്ടിരുന്നു. അന്നത്തെ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്ത് ഇപ്പോൾ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തി.