അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതിക്ക് നേരെ ക്രൂരത: ഓടുന്ന വാനിൽ പീഡിപ്പിച്ചു, റോഡരികിൽ വലിച്ചെറിഞ്ഞു, 2 പേർ പിടിയിൽ | Raped

3 മണിക്കൂറോളം പീഡനം തുടർന്നു
Woman who left her home Raped in a moving van
Updated on

ഗുഡ്ഗാവ്: ഹരിയാനയിലെ ഫരീദാബാദിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടുന്ന വാഹനത്തിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. തിങ്കളാഴ്ച രാത്രിയാണ് 25-കാരി ക്രൂരമായ അതിക്രമത്തിന് ഇരയായത്. മൂന്ന് മണിക്കൂറോളം വാഹനത്തിനുള്ളിൽ പീഡിപ്പിച്ച ശേഷം യുവതിയെ റോഡരികിൽ വലിച്ചെറിയുകയായിരുന്നു.(Woman who left her home Raped in a moving van)

തിങ്കളാഴ്ച രാത്രി 8:30-ഓടെ അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. സുഹൃത്തിനെ കാണാൻ പോകുന്നതിനായി റോഡിൽ വാഹനത്തിനായി കാത്തുനിന്നെങ്കിലും അർദ്ധരാത്രിയായിട്ടും വാഹനം ലഭിച്ചില്ല. ഈ സമയത്താണ് വാനിലെത്തിയ രണ്ടുപേർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

യുവതിയെ വാനിൽ കയറ്റിയ ശേഷം പ്രതികൾ ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വാഹനം ഓടിച്ചുപോയി. മൂന്ന് മണിക്കൂറോളം വാഹനത്തിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എസ്.ജി.എം നഗറിന് സമീപം യുവതിയെ വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഓടുന്ന വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞതിനെ തുടർന്ന് യുവതിയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റു. കടുത്ത തണുപ്പിൽ റോഡരികിൽ ഒറ്റപ്പെട്ടുപോയ യുവതി സഹോദരിയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ബന്ധുക്കളെത്തി യുവതിയെ ഫരീദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ പരിക്കേറ്റ യുവതിയുടെ മുഖത്ത് 12 തുന്നലുകളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com