ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല; മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

പ്രേംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൻസറിലായിരുന്നു സംഭവം നടന്നത്. ബുധനാഴ്ച രാത്രി കോഴിയുമായി വീട്ടിലെത്തിയ പവൻ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാൻ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക ചിക്കൻ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ പ്രിയങ്ക മറ്റൊരു മുറിയിൽ പോയി കിടക്കുകയും ചെയ്തു. ദേഷ്യത്തിൽ കിടപ്പുമുറിയിലെത്തിയ പവൻ ഷാൾ കൊണ്ട് തൂങ്ങിമരിക്കുകയായിരുന്നു.

ഇതിനിടെ ടെറസില്‍ ഉറങ്ങുകയായിരുന്ന സഹോദരന്‍ കമലേഷ് താഴെയെത്തി പവന്റെ മുറിയില്‍ പലതവണ മുട്ടിയെങ്കിലും ഇയാള്‍ വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോൾ മുറിക്കുള്ളില്‍ തൂങ്ങിക്കിടക്കുന്ന പവനെയാണ് കണ്ടത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് വന്ന് വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. പവന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾക്ക് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.