HomeNational'വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രജീവികൾ നാട് വിട്ട് ഓടണം': വിജയ് |...

‘വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രജീവികൾ നാട് വിട്ട് ഓടണം’: വിജയ് | Whistle

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അഴിമതിക്കാരെയും ക്ഷുദ്രശക്തികളെയും തുരത്തുന്ന ‘വിസിൽ ബ്ലോവർ’ ആണ് തന്റെ പാർട്ടിയെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെയുടെ മൂന്നാം സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിലിനെ മുൻനിർത്തിയായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ.(The sound of the whistle should drive away evil creatures, says Vijay)

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പേരെടുത്തു പറഞ്ഞായിരുന്നു വിജയ്‌യുടെ ഇത്തവണത്തെ കടന്നാക്രമണം. സ്വന്തം മന്ത്രിമാരുടെ പ്രവൃത്തികൾ കാരണം ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നന്നായി ഉറങ്ങുന്ന സമയത്ത് പോയി ആരോടാണ് വോട്ട് ചെയ്യേണ്ടതെന്ന് ചോദിക്കണം. ഉറക്കത്തിൽ മനുഷ്യർ സത്യം മാത്രമേ പറയൂ, അദ്ദേഹം തീർച്ചയായും ‘വിസിൽ’ ചിഹ്നത്തിനെന്ന് പറയും, വിജയ് പരിഹസിച്ചു.

തിരുവള്ളുവർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അനീതിയും അഴിമതിയും അരാജകത്വവുമാണ് ഡിഎംകെയുടെ മുഖമുദ്രയെന്ന് എഴുതുമായിരുന്നുവെന്നും വിജയ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡബിൾ എൻജിൻ’ സർക്കാരിനെയും വിജയ് വിമർശിച്ചു. വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന ഡിഎംകെയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നൽകി.

വിമർശിക്കുന്നവർ തമിഴ്‌നാട്ടിലെ ഓരോ വീടുകളിലും പോയി നോക്കണം. അവിടെയെല്ലാം ടി വി കെ ഉണ്ട്. അവരെല്ലാം തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ പുറത്തിറങ്ങും. വിസിൽ മുഴങ്ങുന്നതോടെ അഴിമതിക്കാർ നാടുവിടും, അപ്പോഴേക്കും ടിവികെ അധികാരത്തിലെത്തിയിരിക്കും, വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

WhatsApp Channel Banner

Latest updates

‘ഒരു യു-ടേൺ ഗവൺമെന്റ്’: പൊതിച്ചോറ് വിവാദത്തിൽ പ്രതികരണവുമായി VN...

ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.എൻ. വാസവൻ. നിലവിലെ സർക്കാർ ഒരു 'യു-ടേൺ ഗവൺമെന്റായി'...

നീറ്റ് പരീക്ഷാ വിവാദം വീണ്ടും പുകയുന്നു: കാൺപൂർ സ്വദേശിനിയുടെ...

ന്യൂഡൽഹി: കനത്ത രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്കും പുനപ്പരീക്ഷകൾക്കും പിന്നാലെ ഫലപ്രഖ്യാപനം പൂർത്തിയായ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ക്രമക്കേട് ആരോപണം പുറത്ത്. കാൺപൂരിൽ നിന്നുള്ള ആര്യ സിംഗ്...

മോസ്‌കോയെ ലക്ഷ്യമാക്കി യുക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം; 400 ഡ്രോണുകൾ...

മോസ്‌കോ: മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5:00 വരെ നീണ്ടുനിന്ന ആക്രമണത്തിൽ 400-ഓളം ഡ്രോണുകളാണ്...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല,...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും...

കേരളത്തിൽ വധശിക്ഷ കാത്ത് 38 തടവുകാർ: ചെന്താമര മുപ്പത്തിയെട്ടാമൻ,...

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക്...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...