പടക്ക യൂണിറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ആശുപത്രിയിൽ വച്ച് മരിച്ചു
Fri, 19 May 2023

പശ്ചിമ ബംഗാൾ പടക്ക യൂണിറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭാനു ബാഗ് ഒഡീഷയിലെ കട്ടക്കിലെ ആശുപത്രിയിൽ മരിച്ചു. ഫാക്ടറി ഉടമയായ ബാഗിനെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സിഐഡി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് സിഐഡി അറിയിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.