Times Kerala

എഴുപത്തിരണ്ടാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് തുടക്കമാവുന്നു; ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ചണ്ഡി​ഗഡ് സ്വദേശിയായ ശ്വേത ശാർദ

 
എഴുപത്തിരണ്ടാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് തുടക്കമാവുന്നു; ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ചണ്ഡി​ഗഡ് സ്വദേശിയായ ശ്വേത ശാർദ
എഴുപത്തിരണ്ടാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് തുടക്കമാവുന്നു.  ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ചണ്ഡി​ഗഡ് സ്വദേശിയായ ശ്വേത ശാർദയാണ്. സാൻ സാൽവ‍ഡോറിൽ വച്ചുനടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമാവുകയാണ് ഇരുപത്തിമൂന്നുകാരിയായ ശ്വേതയുടെ സ്വപ്നം. നവംബർ പത്തൊമ്പതിനാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്. വ്യക്തിപ്രഭാവം, അഭിമുഖങ്ങൾ, വസ്ത്രങ്ങൾ, റാംപ് വാക്ക് തുടങ്ങിയവയ്ക്കു ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 90 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. പതിനാറാം വയസ്സിൽ മുംബൈയിലേക്ക് കുടിയേറിയതാണ് ശ്വേത. മോഡലിങ്ങിൽ തുടക്കം കുറിച്ച ശ്വേത ‍നൃത്തത്തിലും മികവു പ്രകടിപ്പിച്ചിരുന്നു. ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് ദീവാനെ, ‍‍ഡാൻസ് പ്ലസ് തുടങ്ങിയ റിയാലിറ്റി ഷോകളിലും ശ്വേത പങ്കെടുത്തിരുന്നു. ജലക് ദിഖ്ലാ ജാ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ കോറിയോ​ഗ്രാഫറുമായിരുന്നു ശ്വേത.

Related Topics

Share this story