HomeNationalടി20 ലോകകപ്പ് സെമി പോരാട്ടം: വാംഖഡെയിലെ സെമിയിൽ മഴ വില്ലനായാൽ പണി...

ടി20 ലോകകപ്പ് സെമി പോരാട്ടം: വാംഖഡെയിലെ സെമിയിൽ മഴ വില്ലനായാൽ പണി കിട്ടുക ഇന്ത്യക്ക്; ആശ്വാസമായി മുംബൈയിലെ കാലാവസ്ഥാ പ്രവചനം | T20 World Cup 2026 Semi Final

മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നാളെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കാലാവസ്ഥയിലേക്കാണ് (T20 World Cup 2026 Semi Final). സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും നേർക്കുനേർ വരുമ്പോൾ മഴ കളി മുടക്കിയാൽ അത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും.

മത്സരത്തിന് മഴ തടസ്സമുണ്ടാക്കിയാൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് കളി പൂർത്തിയാക്കാൻ ശ്രമിക്കും. അതിനും സാധിച്ചില്ലെങ്കിൽ റിസർവ് ദിനമായ വെള്ളിയാഴ്ച മത്സരം തുടരും. എന്നാൽ റിസർവ് ദിനത്തിലും മഴ മൂലം കളി നടന്നില്ലെങ്കിൽ ടോസോ സൂപ്പർ ഓവറോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പോയിന്റ് നില അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കും. സൂപ്പർ 8-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുള്ള ഇംഗ്ലണ്ട് ഇതോടെ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ഇന്ത്യക്ക് സൂപ്പർ 8-ൽ നാല് പോയിന്റ് മാത്രമാണുള്ളത്.

എന്നാൽ ആരാധകർക്ക് ആശ്വാസമായി മുംബൈയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മത്സരദിവസമായ വ്യാഴാഴ്ചയും റിസർവ് ദിനമായ വെള്ളിയാഴ്ചയും തെളിഞ്ഞ ആകാശമായിരിക്കും. ശരാശരി 33 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കടുത്ത ചൂട് കളിക്കാർക്ക് വെല്ലുവിളിയായേക്കാം. എങ്കിലും മഴ ഭീഷണി ഇല്ലാത്തതിനാൽ പൂർണ്ണമായ ഒരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ 8-ൽ പാകിസ്ഥാൻ, ന്യൂസിലൻഡ് തുടങ്ങിയ കരുത്തരെ തകർത്താണ് ഇംഗ്ലണ്ട്വരുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

 

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: എല്ലാ ജില്ലകളിലും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനം: ഇന്ത്യക്ക് 39 മെഡലുകളോടെ...

ഗ്ലാസ്‌ഗോ: വർണശബളമായ ചടങ്ങുകളോടെ 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ ആകെ 39 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ പ്രൗഢഗംഭീരമായ നാലാം...

കനത്ത മഴ: സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമാക്കി ഉത്തരവിറങ്ങി.(Kerala rain...

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ്...

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....