Times Kerala

കെജ്രിവാളിന്‍റെ പിഎക്കെതിരെ സ്വാതി മലിവാള്‍ പരാതി നല്‍കി

 
'വൃത്തികെട്ട നുണ പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതേണ്ട'; ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാതി മാലിവാള്‍
ദില്ലി: കെജ്രിവാളിന്‍റെ പിഎക്കെതിരെ സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി. കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരെയാണ് സ്വാതി മലിവാള്‍ പരാതി സമർപ്പിച്ചത്. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വസതിയിൽ വന്ന സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി സമർപ്പിച്ചത്. 
പരാതി നല്‍കിയ വിവരം സ്വാതി തന്നെ സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നാണ് സ്വാതി മുന്നോട്ട് വെക്കുന്ന ആവശ്യം. വിശേഷിച്ചും ബിജെപിയോടാണ് സ്വാതി ആഭ്യര്‍ത്ഥന നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, തെരഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റ് പല പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ടെന്നും സ്വാതി മലിവാള്‍. 

Related Topics

Share this story