

വിജയവാഡ (ആന്ധ്രാപ്രദേശ്): മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായ മാധ്വി ഹിദ്മയെ വെടിവച്ചുകൊല്ലുന്നതിന്റെ അടുത്ത ദിവസം തന്നെ ആന്ധ്രാപ്രദേശിലെ രാംപചോദവാരം വനമേഖലയിൽ നടന്ന പുതിയ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ആറ് മാവോയിസ്റ്റുകളെ വധിച്ചതായി പോലീസ് അറിയിച്ചു. (Maoist)
ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് മാവോയിസ്റ്റുകൾ ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇന്റലിജൻസ് എഡിജി മഹേഷ്ചന്ദ്ര ലദ്ദ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ജില്ലകളിലായി 50 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ധാരാളം ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഛത്തീസ്ഗഡിലെ സുക്മ, ബിജാപൂർ, നാരായൺപൂർ, വെസ്റ്റ് ബസ്തർ ജില്ലകളിൽ നിന്ന് കേഡർമാർ പലായനം ചെയ്ത് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്ത് പ്രവേശിച്ച ശേഷം, മാവോയിസ്റ്റുകൾ നഗരപ്രദേശങ്ങളിൽ താൽക്കാലികമായി അഭയം തേടി, കമാൻഡ് ഘടനകൾ പുനർനിർമ്മിക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയാനുമായിരുന്നു അവരുടെ ലക്ഷ്യം. കസ്റ്റഡിയിലെടുത്തവരിൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ, ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നവർ, ആശയവിനിമയ പ്രവർത്തകർ, സായുധ പ്ലാറ്റൂൺ അംഗങ്ങൾ, പാർട്ടി കേഡർമാർ എന്നിവരും ഉൾപെടും. അവരിൽ പലരും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മാധ്വി ഹിദ്മയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.