ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസുകാരിയെ യുവാവ് കുത്തിക്കൊന്നു. ചേരൻകോട്ട സ്വദേശിനിയായ ശാലിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയാണ് പ്രതി ശാലിനിയെ ആക്രമിച്ചത്.(Plus Two student stabbed to death in Rameswaram for rejecting love proposal)
കഴുത്തിന് കുത്തേറ്റാണ് ശാലിനി മരിച്ചത്. സംഭവത്തിൽ പ്രതിയായ മുനിരാജൻ അറസ്റ്റിലായിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുനിരാജൻ ശാലിനിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു.
ഇതേത്തുടർന്ന്, ഇന്നലെ ശാലിനിയുടെ അച്ഛൻ മുനിരാജനെ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പകയിലാണ് മുനിരാജൻ ഈ അരുംകൊല നടത്തിയതെന്നാണ് പോലീസ് നിഗമനം.