Times Kerala

ഫെബ്രുവരിയിൽ യുപിഐ ഇടപാടുകളിൽ നേരിയ കുറവ്; കാരണം വ്യക്തമാക്കി വിദഗ്ധർ
 

 
ഫെബ്രുവരിയിൽ യുപിഐ ഇടപാടുകളിൽ നേരിയ കുറവ്; കാരണം വ്യക്തമാക്കി വിദഗ്ധർ
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരം നടക്കുന്ന പേയ്മെന്റുകളിൽ ഫെബ്രുവരിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണവും ഫെബ്രുവരിയിൽ താരതമ്യേന കുറവാണ്. 2023 ഫെബ്രുവരിയിൽ യുപിഐ ഇടപാടുകളിൽ 4.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, ഫെബ്രുവരിയിലെ ഇടപാട് മൂല്യം 12.36 ലക്ഷം കോടി രൂപയായി കുറഞ്ഞു. കൂടാതെ, യുപിഐ ഇടപാടുകളുടെ ആകെ അളവ് 6.2 ശതമാനം ഇടിവോടെ, 753.47 കോടിയായി.  എന്നാൽ, ഫെബ്രുവരിയിൽ 28 ദിവസങ്ങൾ മാത്രം ഉണ്ടായിരുന്നതിനാലാണ് യുപിഐ ഇടപാടുകളിൽ കുറവ് വന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഫെബ്രുവരിയിൽ ഇടപാടുകളുടെ എണ്ണവും, അവയുടെ മൂല്യവും കുറയുന്നത് സാധാരണമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, 2023 ജനുവരിയിലെ ഇടപാട് മൂല്യം 12.98 ലക്ഷം കോടി രൂപയായിരുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്നത്.

Related Topics

Share this story