പഞ്ചാബില്‍ ആറ് വയസുകാരനെ വെടിവച്ചുകൊന്നു; അജ്ഞാത സംഘത്തിനായി തെരച്ചില്‍

crime
 മൻസ: പഞ്ചാബില്‍ ആറ് വയസുകാരനെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി. മോട്ടോർ ബൈക്കില്‍ എത്തിയ സംഘമാണ് ഉദയ്‌വീര്‍ എന്ന കുട്ടിയെ 
ക്രൂരമായി കൊലപ്പെടുത്തിയത്. കോട്‌ലിയിലുണ്ടായ സംഭവത്തിൽ അജ്ഞാത സംഘത്തിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കോട്‌ലി പ്രദേശവാസിയായ ജസ്‌പ്രീത് സിങ് തന്‍റെ മകനോടും മകളോടുമൊപ്പം വീട്ടിലേക്ക് പോവുമ്പോൾ മോട്ടോർ ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഇരച്ചെത്തി ഇവര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമികള്‍ പിതാവിനും കുട്ടികള്‍ക്കുമെതിരെ തിരിഞ്ഞത്. സംഭവസ്ഥലത്ത് വച്ചുതന്നെ കുട്ടി മരിച്ചു. പുറത്തുവരുന്ന വിവരമനുസരിച്ച്, കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് സംഘം ആക്രമണം നടത്തിയത്. എന്നാൽ, ലക്ഷ്യം തെറ്റി ആറ് വയസുള്ള കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.

Share this story