HomeNational'ഞങ്ങൾ നിങ്ങളോട് കള്ളം പറഞ്ഞു': അമ്മയെ അമ്പരപ്പിച്ച് മക്കളുടെ സർപ്രൈസ് വീക്കെൻഡ്...

‘ഞങ്ങൾ നിങ്ങളോട് കള്ളം പറഞ്ഞു’: അമ്മയെ അമ്പരപ്പിച്ച് മക്കളുടെ സർപ്രൈസ് വീക്കെൻഡ് ട്രിപ്പ് | Sisters surprise mother

ഹൈദരാബാദ്: അമ്മയ്ക്ക് സർപ്രൈസ് നൽകാൻ മക്കൾ പ്ലാൻ ചെയ്ത ഒരു രഹസ്യ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (Sisters surprise mother). ശ്രവ്യ ഗുണിപുഡി എന്ന യുവതിയും സഹോദരിയും ചേർന്ന് തങ്ങളുടെ അമ്മയ്ക്ക് നൽകിയ ‘സർപ്രൈസ് വീക്കെൻഡ് ട്രിപ്പ്’ ആണ് കാഴ്ചക്കാരുടെ മനംനിറയ്ക്കുന്നത്. അമ്മ അറിയാതെ ഒരാഴ്ച മുമ്പേ പ്ലാൻ ചെയ്ത ഈ യാത്രയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.

അമ്മ അറിയാതെ ഒരാഴ്ച കൊണ്ട് വസ്ത്രങ്ങളും മറ്റും രഹസ്യമായി കാറിൽ കയറ്റി വെച്ചാണ് മക്കൾ ഈ യാത്ര പ്ലാൻ ചെയ്തത്. വാരാന്ത്യത്തിൽ അമ്മയ്ക്ക് തിരക്കൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, ഒരു പാർക്കിലേക്ക് പോകാം എന്ന് പറഞ്ഞാണ് മക്കൾ അമ്മയെ കാറിൽ കയറ്റിയത്. പാർക്കിലേക്ക് പോകുകയാണെന്ന് കരുതി അതീവ സന്തോഷവതിയായിരുന്ന അമ്മയോട്, മക്കൾ സത്യം വെളിപ്പെടുത്തിയതാണ് വീഡിയോയിലെ ഹൈലൈറ്റ്.

“ഞങ്ങൾ നിങ്ങളോട് കള്ളം പറയുകയായിരുന്നു, നമ്മൾ പാർക്കിലേക്കല്ല പോകുന്നത്” എന്ന് മക്കൾ പറഞ്ഞപ്പോൾ ആദ്യം അമ്മ അമ്പരന്നു. എന്നാൽ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് വെച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്മയുടെ സന്തോഷം അണപൊട്ടി. ശീരിശൈലത്തേക്കാണ് തങ്ങൾ യാത്ര തിരിച്ചതെന്ന് മനസ്സിലാക്കിയ അമ്മയുടെ ആഹ്ളാദം കണ്ടുനിൽക്കുന്നവർക്കും സന്തോഷം നൽകുന്നതാണ്. മാതാപിതാക്കളെ ഇത്തരം സർപ്രൈസ് യാത്രകൾക്ക് കൊണ്ടുപോകുന്നത് വളരെ മനോഹരമായ ഓർമ്മകളായിരിക്കുമെന്ന് ശ്രവ്യ വീഡിയോയിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Summary: A heartwarming video of two sisters surprising their mother with a secret weekend getaway to Srisailam has gone viral. The sisters spent a week secretly packing their mother’s bags and lying about a trip to a local park to pull off the surprise, which left their mother speechless and overjoyed. The viral post has garnered widespread praise from social media users, who commended the sisters for creating such a special memory for their parent.

WhatsApp Channel Banner

Latest updates

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്: പവന് ഇന്ന് 280 രൂപ...

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. ഗ്രാമിന് 35...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, 3 മരണം റിപ്പോർട്ട് ചെയ്തു,...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടങ്ങളും ജീവഹാനിയും. മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....