ഗുരുദ്വാരയിൽ മദ്യപിച്ചെന്നാരോപിച്ച് യുവതിയെ കൊലപ്പെടുത്തിയയാൾക്ക് സൗജന്യ നിയമസഹായം നൽകാൻ സിഖ് സംഘം
May 17, 2023, 23:25 IST

പഞ്ചാബിലെ പട്യാലയിലെ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ചെന്നാരോപിച്ച് സ്ത്രീയെ വെടിവെച്ചുകൊന്നയാൾക്ക് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) സൗജന്യ നിയമസഹായം നൽകും. "ആളുകളുടെ മതവികാരം ഗുരുദ്വാരകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവിടെയുള്ള ഏതൊരു ലംഘനവും വെച്ചുപൊറുപ്പിക്കാനാവില്ല," എസ്‌ജിപിസി പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ഞായറാഴ്ചയാണ് യുവതി വെടിയേറ്റ് മരിച്ചത്.