Times Kerala

 സൈ​ന്യവുമായി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി

 
സൈ​ന്യവുമായി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി
 

ന്യൂ​ഡ​ൽ​ഹി: ദ​രി​ദ്ര, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും സ​മ്പ​ന്ന കു​ടും​ബ​ങ്ങ​ളു​മ​ട​ങ്ങു​ന്ന ര​ണ്ട് വി​ഭാ​ഗ​ത്തി​ലു​ള്ള സൈ​നി​ക​രെ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​തെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​തി​നി​ധി സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച് പ​രാ​തി ന​ൽ​കി. ബി​ജെ​പി രാ​ജ്യ​സ​ഭാ എം​പി​യും ദേ​ശീ​യ മാ​ധ്യ​മ ചു​മ​ത​ല​യു​ള്ള അ​നി​ൽ ബ​ലൂ​നി​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ജ​യ​ശ​ങ്ക​ർ, ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്നും രാ​ഹു​ലി​നെ​തി​രെ വ​ള​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story