Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeNationalബലാത്സംഗ കേസ്: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ | Rape...

ബലാത്സംഗ കേസ്: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ | Rape case

🎙️ Latest Podcast

ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസിലെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ പരാതിക്കാരിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ പുതിയ കേസ് നിലനിൽക്കില്ലെന്നാണ് മോൺസന്റെ വാദം.(Rape case, Monson Mavunkal approaches Supreme Court)

പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചുവെന്ന പോക്സോ കേസിൽ മോൺസൺ ഇപ്പോൾ ശിക്ഷ അനുഭവിച്ചു വരികയാണ്. ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയായ ശേഷം പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന മറ്റൊരു കേസിൽ കൂടി വിചാരണ നടത്തുന്നതും ശിക്ഷിക്കുന്നതും നിലനിൽക്കില്ലെന്ന് മോൺസൺ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ ആവശ്യം ഉന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതേത്തുടർന്നാണ് അഭിഭാഷകൻ പി. വിഷ്ണു മുഖേന സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.