സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതിയിൽ
May 26, 2023, 08:12 IST

വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന് നഷ്ടമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികൾ ആകും ഇന്ന് കോടതി സ്വീകരിക്കുക.
നാഷണൽ ഹൊറാൾഡ് കേസിൽ പ്രതിപട്ടികയിലുള്ള രാഹുൽ ജാമ്യത്തിൽ ആയതിനാൽ ആണ് ഹർജി. തനിക്ക് സാധാരണ പാസ്പോർട്ട് നൽകുന്നതിന് എതിരായ ഒരു സാഹചര്യങ്ങളും നിലവിലില്ല എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.