ഛണ്ഡീഗഢ്: 500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗർ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സ്യൂട്ട് കേസ് നൽകണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും. നവ്ജോത് കൗർ സിദ്ദു പറഞ്ഞു.ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ബിജെപിയും ആംആദ്മി പാർട്ടിയും ഇത് വൻതോതിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദമുയർന്നിരുന്നു.നവജ്യോത് കൗർ സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.