Times Kerala

രാ​ഹു​ൽ ഗാന്ധി പ്ര​തി​പ​ക്ഷത്തിൻ്റെ നായകൻ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി പ്ര​മേയം പാസാക്കി

 
സൈ​ന്യവുമായി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ബി​ജെ​പി
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്കും. തീരുമാനമുണ്ടായത് ഇ​ന്നു ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ലാ​ണ്. പ്ര​വ​ർ​ത്ത​ക സ​മി​തി ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി. നേതാക്കൾ രാഹുൽ ഗാന്ധി മു​തി​ര്‍​ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി​യെ ഇത് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എന്നാൽ, വ​യ​നാ​ട്ടി​ലും റാ​യ്ബ​റേ​ലി​യി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വൻ വിജയം നേടിയ രാഹുൽ ഏ​ത് മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണ​മെ​ന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു. അടുത്തയാഴ്ച ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ക്കാ​ന്‍ രാഹുൽ ഗാന്ധിയെത്തുന്നതായിരിക്കും. ഏ​ത് മ​ണ്ഡ​ലം നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക അതിനു ശേഷമാകും. 

Related Topics

Share this story