HomeNationalപുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ്ങ് റൂമുകൾ...

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ്ങ് റൂമുകൾ തുറന്നു, എൻഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ | Puducherry Election Results update

 

പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update)

ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC, BJP സഖ്യം) മുൻതൂക്കം പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ 16 മുതൽ 20 വരെ സീറ്റുകൾ എൻഡിഎയ്ക്കും, 6 മുതൽ 8 വരെ സീറ്റുകൾ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും പ്രവചിക്കുന്നു. നടൻ വിജയിന്റെ ടിവികെ 2 മുതൽ 4 സീറ്റുകൾ വരെ നേടിയേക്കാമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി എൻ. രംഗസ്വാമി മത്സരിക്കുന്ന തട്ടാഞ്ചാവടിയിലെ ഫലത്തിനായാണ് പുതുച്ചേരി ഉറ്റുനോക്കുന്നത്. കോൺഗ്രസിന്റെ കരുത്തനായ വി. വൈത്തിലിംഗമാണ് ഇവിടെ അദ്ദേഹത്തിന്റെ പ്രധാന എതിരാളി. രംഗസ്വാമി മംഗലം മണ്ഡലത്തിലും ജനവിധി തേടുന്നുണ്ട്.

ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 89.87 ശതമാനം എന്ന സർവ്വകാല റെക്കോർഡ് പോളിംഗാണ് പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 1964-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണിത്.മോത്തിലാൽ നെഹ്‌റു ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് ഉൾപ്പെടെയുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോലീസും കേന്ദ്ര സേനയും കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.
പുതുച്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ 2006-ന് ശേഷം ഒരു സർക്കാരിനും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തി രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുമോ അതോ കോൺഗ്രസ്-ഡിഎംകെ സഖ്യം അട്ടിമറി നടത്തുമോ എന്നത് ഉച്ചയോടെ വ്യക്തമാകും.

Summary: The counting of votes for the 30-member Puducherry Assembly began at 8 am today across six centres. Strong rooms, including the one at Lawspet Women’s Engineering College, were opened at 8:23 am. Following a record 89.87% voter turnout, exit polls project an edge for the N. Rangasamy-led NDA. All eyes are on high-profile contests like Thattanchavady. This election is crucial as Puducherry hasn’t re-elected a government since 2006.

WhatsApp Channel Banner

Latest updates

മൈസൂരിൽ ദാരുണാപകടം: കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക്...

മൈസൂരു: കടയിൽ നിന്ന് വാങ്ങിയ കുർക്കുറെ പാക്കറ്റിനുള്ളിലെ സൗജന്യ സമ്മാനമായ ചെറിയ പ്ലാസ്റ്റിക് പന്ത് അബദ്ധത്തിൽ വിഴുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം (Mysuru child death). മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലുള്ള ഗൗരീപുര...

അതിതീവ്ര മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ തിങ്കളാഴ്ച...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഓഗസ്റ്റ് 3 തിങ്കളാഴ്ച 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August 3 2026)....

അതിതീവ്ര മഴ തുടരുന്നു: തിങ്കളാഴ്ച എട്ട് ജില്ലകളിൽ പ്രൊഫഷണൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....