മോദിക്ക് നൊബേൽ.? വാര്‍ത്ത വ്യാജമെന്ന് അധികൃതർ

modi
 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നെന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോർട്ട്. നോബേല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറായ അസ്ലേ തോജെയാണ് വാർത്ത വ്യാജമെന്ന് അറിയിച്ചിരിക്കുന്നത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സമ്പന്നവും സ്വാധീനശക്തിയുമുള്ള രാജ്യമായി മാറിയെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നലെ തോജെ പറഞ്ഞെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇന്ന് അത് നിഷേധിക്കുന്നതായാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്റെ പേരില്‍ ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്തകളെ അങ്ങനെത്തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് അനാവശ്യമായി ചര്‍ച്ച ചെയ്യരുത്. ആ ട്വീറ്റില്‍ പറയുന്നത് ഞാന്‍ നിഷേധിക്കുന്നെന്നും തോജെ വ്യക്തമാക്കി.

Share this story