Times Kerala

ഇന്ത്യയിൽ ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ അനുവദിക്കില്ലെന്ന് പറഞ്ഞ് നിതിൻ ഗഡ്കരി: തൊഴിൽ നഷ്ടമാകാൻ ഇടയാക്കും

 
നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഇന്ത്യയിൽ ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇത്തരം വാഹനങ്ങൾ ഇടയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ ഇക്കാര്യം അമേരിക്കയിൽ നടന്ന ചർച്ചകളിൽ ചൂണ്ടിക്കാട്ടിയതായും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഗഡ്കരിയുടെ ഈ പ്രസ്താവന. വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ ടെസ്ലയുടെ സാധാരണ കാറുകൾ ഇറങ്ങും. ഇക്കാര്യം കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 

Related Topics

Share this story