HomeNationalനീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റിലൂടെയും ഡിജിലോക്കർ...

നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റിലൂടെയും ഡിജിലോക്കർ വഴിയും ഡൗൺലോഡ് ചെയ്യാം | NEET UG 2026 re exam admit card

ന്യൂഡൽഹി: നീറ്റ് യുജി (NEET UG 2026) പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു (NEET UG 2026 re exam admit card). പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിച്ചോ, അല്ലെങ്കിൽ ഡിജിലോക്കർ (DigiLocker) ആപ്ലിക്കേഷൻ വഴിയോ തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ, പരീക്ഷാ സമയം, പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ തുടങ്ങിയ അവശ്യ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ പൊരുത്തക്കേടുകളോ (Discrepancies) ഉദ്യോഗാർഥികളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ എൻടിഎ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അതല്ലെങ്കിൽ [email protected] എന്ന ഔദ്യോഗിക വിലാസത്തിൽ ഇമെയിൽ വഴി പരാതി അയക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം , നീറ്റ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി ലക്ഷക്കണക്കിന്‌ സാധാരണക്കാരായ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ വൻ ക്രമക്കേടിനെതിരെ രാജ്യത്തുടനീളം ഇപ്പോഴും കടുത്ത പ്രതിഷേധങ്ങൾ ഉയരുകയാണ്. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തകർത്തതിന്റെയും ലക്ഷക്കണക്കിന് കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കിയതിന്റെയും പൂർണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ശക്തമാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് പുറമെ സിബിഎസ്ഇ, സിയുഇടി (CUET), എസ്എസ്‍സി (SSC) പരീക്ഷകളിലുണ്ടായ തുടർച്ചയായ ക്രമക്കേടുകൾക്കും അഴിമതി ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നത് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.

അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ച കഷ്ടപ്പെട്ട് രാത്രിയും പകലും ഇരുന്ന് പഠിച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയെ (NTA) രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്തി കർശനമായി ശിക്ഷിച്ചില്ലെങ്കിൽ ഭാവിയിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. യുപിഎസ്‌സി (UPSC) പോലെയുള്ള രാജ്യത്തെ പ്രമുഖവും സുതാര്യവുമായ പരീക്ഷാ ഏജൻസികളെ കണ്ട് പഠിക്കണമെന്നും, കേവലം താൽക്കാലിക സ്വഭാവത്തോടെയല്ല മറിച്ച് ഓർമ്മകളും മുൻകാല അനുഭവങ്ങളും ഉൾക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ എൻടിഎ തയ്യാറാകണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നേരത്തെ കർശനമായി വ്യക്തമാക്കിയിരുന്നു.

Story Summary: The National Testing Agency (NTA) has released the admit cards for the NEET UG 2026 re-examination on its official website and DigiLocker. Candidates can download it via neet.nta.nic.in. Amidst this, nationwide protests continue against the NTA over the NEET question paper leak controversy, with demands for the resignation of Education Minister Dharmendra Pradhan, following severe criticism from the Supreme Court.

WhatsApp Channel Banner

Latest updates

ഗുരുഗ്രാമിൽ വൻ അപകടം: ക്യാബിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി...

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ...

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

ജനനായകൻ ഓർമ്മയായിട്ട് 3 വർഷം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി...

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിന്റെയും ജനസമ്പർക്കത്തിന്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...