മുംബൈ: നവി മുംബൈയിലെ ടർഭെ (Turbhe) ലാൻഡ്‌ഫിൽ പ്രദേശത്ത് നവി മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (NMMC) കീഴിലുള്ള ഒരു മാലിന്യ ട്രക്കിന് പെട്ടെന്ന് തീപിടിച്ചു (Navi Mumbai garbage truck fire). ഡമ്പിങ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. എൻ.എം.എം.സി ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ലാൻഡ്‌ഫിൽ സൈറ്റിൽ വെച്ച് ട്രക്കിന് തീപിടിച്ച ഉടൻ തന്നെ ഡ്രൈവറും ക്ലീനറും സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ കത്തുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഉള്ളതിനാൽ ട്രക്കിലെ തീ അതിവേഗം ആളിപ്പടരുകയും പ്രദേശത്താകെ കനത്ത കറുത്ത പുക ഉയരുകയും ചെയ്തു. ഇത് സമീപപ്രദേശങ്ങളിലുള്ളവരിൽ കുറച്ചുസമയം പരിഭ്രാന്തി പരത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.
വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് ട്രക്കിലെ തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വേനൽക്കാലത്തെ കടുത്ത ചൂട് കാരണമാണോ അതോ മാലിന്യങ്ങൾക്കിടയിലുണ്ടായ ആന്തരിക രാസപ്രവർത്തനം (Chemical Reaction) മൂലമാണോ തീപിടുത്തമുണ്ടായത് എന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary : A massive fire broke out in an NMMC garbage truck at the Turbhe dumping ground in Navi Mumbai. No casualties or injuries were reported as the driver and cleaner escaped safely, and fire tenders controlled the blaze after thick smoke engulfed the area.

