Times Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു 

 
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ ഇ.ഡി ആസ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് അവസാനമാണ് കേന്ദ്ര ഏജൻസി മന്ത്രിയെ അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനായി 70കാരനായ ആലമിനോട് ചൊവ്വാഴ്ച റാഞ്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ ഹാജരാവാൻ പറഞ്ഞിരുന്നു.
ആലമിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാം​ഗീർ ആലമിന്റെ വസതി മെയ് ആറിന് ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ 37 കോടി രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ട ഇ.ഡി സഞ്ജീവ് ലാലിനെയും ജഹാം​ഗീറിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആലം​ഗീർ ആലമിനെതിരെ അറസ്റ്റ് നടപടിയിലേക്ക് നടന്നത്.

Related Topics

Share this story