Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeNationalമുസ്ലിം ലീഗിനെയും VCKയെയും കടുത്ത വാക്കുകളോടെ പരിഹസിക്കരുതെന്ന് MK സ്റ്റാലിൻ |...

മുസ്ലിം ലീഗിനെയും VCKയെയും കടുത്ത വാക്കുകളോടെ പരിഹസിക്കരുതെന്ന് MK സ്റ്റാലിൻ | MK Stalin Urges DMK Workers

🎙️ Latest Podcast

ചെന്നൈ: മുന്നണി മാറി പുതിയ സർക്കാരിൽ മന്ത്രിമാരായി ചുമതലയേൽക്കുന്ന വി.സി.കെ (VCK), മുസ്‌ലിം ലീഗ് (IUML) നേതാക്കൾക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ പാടില്ലെന്ന് ഡി.എം.കെ നേതാക്കൾക്കും അണികൾക്കും കർശന നിർദ്ദേശം നൽകി പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡി.എം.കെ മുൻനിര നേതാവ് എ. രാജ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് സ്റ്റാലിൻ നേരിട്ട് രംഗത്തെത്തിയത്.(MK Stalin Urges DMK Workers Not To Criticize VCK Muslim League After Alliance Shift)

മുന്നണി മാറിയ പാർട്ടികൾ പുതിയ മന്ത്രിസഭയുടെ ഭാഗമാകുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. നേരത്തെ സഖ്യത്തിലായിരുന്ന മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ കളംമാറി ചവിട്ടിയതിനെ പരിഹസിച്ച് ഡി.എം.കെ നേതാവ് എ. രാജ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

നമ്മൾ നട്ടുനനച്ചു വളർത്തിയ തെങ്ങ് ഇപ്പോൾ എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു രാജയുടെ പരിഹാസം. ഇത് മുന്നണി വിട്ട പാർട്ടികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിരുന്നു. പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാം, ക്രിയാത്മക പ്രതിപക്ഷമാകാം, വിവാദങ്ങൾ കനത്തതോടെ അണികളെ ശാന്തരാക്കാൻ സ്റ്റാലിൻ നേരിട്ട് ഇടപെടുകയായിരുന്നു. പുതിയ മന്ത്രിമാർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് സ്റ്റാലിൻ തന്റെ കുറിപ്പ് ആരംഭിച്ചത്.

Story Summary

DMK Chief MK Stalin has urged party leaders and workers to refrain from making harsh remarks against VCK and Muslim League after they left the DMK alliance to join the new government. Stalin’s intervention follows a controversial remark by DMK leader A Raja, who mocked the allies’ defection using a coconut tree metaphor. In a social media post, Stalin emphasized that every party has the right to make political decisions and called on DMK to act as a constructive opposition.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.