HomeNationalറോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യം എറിഞ്ഞ വിനോദസഞ്ചാരികൾക്ക് 'മാന്യമായ' താക്കീത്; മസൂറി പാതയിലെ...

റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യം എറിഞ്ഞ വിനോദസഞ്ചാരികൾക്ക് ‘മാന്യമായ’ താക്കീത്; മസൂറി പാതയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | Man Confronts Tourists Littering Mussoorie

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഓടുന്ന ടാക്സിയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലേക്ക് വലിചെറിഞ്ഞ വിനോദസഞ്ചാരികളെ തടഞ്ഞുനിർത്തി മാന്യമായി ബോധവൽക്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Man Confronts Tourists Littering Mussoorie). പ്രമുഖ പരിസ്ഥിതി സംഘടനയുടെ സ്ഥാപകനായ അനൂപ് നൗട്ടിയാലാണ് തന്റെ മുന്നിൽ പോയ ടാക്സിയിൽ നിന്നും പ്ലാസ്റ്റിക് കപ്പും സ്പൂണും പുറത്തേക്ക് എറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടപെടൽ നടത്തിയത്. കുന്നിൻ പ്രദേശങ്ങളിൽ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രകൃതിക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ആ വേസ്റ്റ് തിരികെ ശേഖരിച്ച് ടാക്സിയിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് തന്നെ മടക്കി നൽകി. കടുത്ത വാക്കുകളോ ബഹളങ്ങളോ ഇല്ലാതെ വളരെ ശാന്തമായും എന്നാൽ കൃത്യമായ ദൃഢതയോടും കൂടിയാണ് അദ്ദേഹം സഞ്ചാരികളോട് സംസാരിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് വിനോദസഞ്ചാരികൾ സമ്മതിച്ചുവെന്നും ഉത്തരാഖണ്ഡിന്റെ മനോഹാരിത നിലനിർത്താൻ സഹകരിക്കണമെന്ന് താൻ അവരോട് അഭ്യർത്ഥിച്ചതായും അനൂപ് നൗട്ടിയാൽ പറയുന്നു. തെറ്റ് ചെയ്തവരെ പരസ്യമായി അപമാനിച്ച് ക്യാമറയ്ക്ക് മുന്നിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുന്ന രീതിക്ക് വിപരീതമായി, ആരെയും വ്യക്തിപരമായി വേദനിപ്പിക്കാതെയും മാന്യത കൈവിടാതെയും പ്രശ്നം പരിഹരിച്ചതിനാണ് അനൂപിന് ഓൺലൈനിൽ വലിയ രീതിയിലുള്ള പ്രശംസ ലഭിക്കുന്നത്. മാലിന്യം തള്ളുന്നത് ഉത്തരാഖണ്ഡിൽ മാത്രമല്ല, രാജ്യത്ത് എവിടെയായാലും തെറ്റാണെന്നും ഓടുന്ന വാഹനങ്ങളിൽ നിന്ന് വേസ്റ്റ് പുറത്തേക്ക് എറിയുന്ന ശീലം ആളുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചു. പൌരബോധവും പരിസ്ഥിതി സംരക്ഷണവും എങ്ങനെയായിരിക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ വീഡിയോയെന്ന് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by Anoop Nautiyal (@anoop_nautiyal)

WhatsApp Channel Banner

Latest updates

നീറ്റ് സമരത്തിന് അസമിൽ ബിജെപി മന്ത്രിയുടെ മകളുടെ പിന്തുണ;...

ഗുവാഹത്തി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി (NEET protest) ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് അസമിലെ ബിജെപി മന്ത്രിയുടെ മകൾ...

പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം; വാഹനം...

തിരുവനന്തപുരം: പൊൻമുടി റോഡിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം (Ponmudi elephant attack). കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് റോഡിൽ നിന്നിരുന്ന കാട്ടാന ഇവർ സഞ്ചരിച്ച വാഹനത്തെ...

പി.കെ. ശ്രീമതിക്കെതിരായ വ്യാജപ്രചാരണം; സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി,...

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി, ഏഴ്...

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ്...

നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം; ബസ് കയറിയിറങ്ങി 78-കാരന്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ അദ്ദേഹത്തിന്റെ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....