Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalപൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി: നിർണ്ണായക ഉത്തരവുമായി കർണാടക |...

പൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി: നിർണ്ണായക ഉത്തരവുമായി കർണാടക | Police

🎙️ Latest Podcast

ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി വിപ്ലവകരമായ തീരുമാനവുമായി കർണാടക സർക്കാർ. ഉദ്യോഗസ്ഥരുടെ ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനം സർക്കുലർ പുറത്തിറക്കി.(Karnataka issues crucial order to give police leave on birthdays and wedding anniversaries)

പൊതുജന സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. ഇത്തരം കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർക്ക് അവരുടെ വ്യക്തിജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവസരമൊരുക്കുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യം.

പ്രത്യേക ദിവസങ്ങളിൽ അവധി ലഭിക്കുന്നത് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കാനും ജോലിയിൽ കൂടുതൽ സംതൃപ്തി നൽകാനും സഹായിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരോ ജീവനക്കാരോ ആവശ്യപ്പെടുന്ന പക്ഷം ഈ അവധി നിർബന്ധമായും അനുവദിക്കണം എന്ന് യൂണിറ്റ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കർണാടക ഡിജിപി ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഈ ഉത്തരവ് ഒരുപോലെ നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.