HomeWorldപശ്ചിമേഷ്യയിൽ യുദ്ധഭീതി: വീണ്ടുമൊരു യുദ്ധക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക, IRGC ഇനി...

പശ്ചിമേഷ്യയിൽ യുദ്ധഭീതി: വീണ്ടുമൊരു യുദ്ധക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക, IRGC ഇനി EUവിൻ്റെ ഭീകര സംഘടനകളുടെ പട്ടികയിൽ | Middle East

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക കരുത്ത് വിന്യസിച്ച് അമേരിക്ക. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഏറ്റവും ഒടുവിലായി മേഖലയിലെത്തിയത്. വമ്പൻ കപ്പൽപ്പടയുടെ അകമ്പടിയോടെയുള്ള ഈ നീക്കം പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.(Fear of war in the Middle East, America deploys another warship)

ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ ഒരു “ഭീമൻ യുദ്ധക്കപ്പൽ വ്യൂഹം” ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആറ് ഡിസ്ട്രോയറുകൾ, യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി, നിരവധി ചെറു പോർക്കപ്പലുകൾ എന്നിവ നിലവിലുണ്ട്.

ഇറാന്റെ ആണവ പദ്ധതിയോ സൈനിക താവളങ്ങളോ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ആണ് സൂചന. പുതിയ കരാറിന് വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ സൈന്യം ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.തങ്ങളുടെ അതിർത്തിയിലോ താവളങ്ങളിലോ അമേരിക്ക ചെറിയൊരു പ്രകോപനം സൃഷ്ടിച്ചാൽ പോലും തിരിച്ചടി അതിരൂക്ഷമായിരിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.

അമേരിക്കൻ സൈനിക താവളങ്ങളിലേക്കും യുദ്ധക്കപ്പലുകളിലേക്കും ഉടനടി പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. അതേസമയം, ഇറാന്റെ വരേണ്യ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) യൂറോപ്യൻ യൂണിയൻ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ റവല്യൂഷണറി ഗാർഡ് ക്രൂരമായി അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഈ നടപടിയോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഐആർജിസിയുടെ ആസ്തികൾ മരവിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ഇത് ഇറാനുമേൽ കൂടുതൽ അന്താരാഷ്ട്ര സമ്മർദ്ദം സൃഷ്ടിക്കാനാണ് സാധ്യത.

WhatsApp Channel Banner

Latest updates

യുക്രൈനിലെ റഷ്യൻ ആക്രമണം: നോവായി അഖിലിൻ്റെ വിയോഗം; വിവാഹം...

കാസർഗോഡ്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർഗോഡ് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക്...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ...

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന്...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സംഘർഷത്തിൽ അന്വേഷണം...

യുഎസിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ-അർജന്റീന മത്സരത്തിന് ശേഷം കളിക്കളത്തിലുണ്ടായ സംഘർഷത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു (FIFA Investigates Post-Match Brawl). ഫൈനൽ മത്സരത്തിൽ അധികസമയത്ത് 1-0 എന്ന സ്കോറിനാണ് യൂറോപ്യൻ...

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി...

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...