HomeNationalകർണാടകയിൽ സർക്കാരിനെതിരെ വൻ ജനവിരുദ്ധ വികാരമെന്ന് പാർട്ടി സർവ്വേ: സിദ്ധരാമയ്യയ്ക്ക് പകരം...

കർണാടകയിൽ സർക്കാരിനെതിരെ വൻ ജനവിരുദ്ധ വികാരമെന്ന് പാർട്ടി സർവ്വേ: സിദ്ധരാമയ്യയ്ക്ക് പകരം DK ശിവകുമാർ എത്തുന്നു | Karnataka Congress leadership

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമർപ്പിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് തുടക്കമായി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.(Karnataka Congress leadership transition as Siddaramaiah resigns to make way for D K Shivakumar)

തുടർന്ന് രാജിപ്പത്രം ഗവർണറുടെ ഓഫീസിന് കൈമാറുകയും ചെയ്തു. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം പിൻഗാമിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കും. പാർട്ടി സർവേകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ ഉയർന്ന ജനവികാരം കണക്കിലെടുത്താണ് ഹൈക്കമാൻഡ് നേതൃമാറ്റത്തിന് വഴിയൊരുക്കിയത്. ഭരണത്തുടർച്ചയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ വെച്ച് നടന്ന ചർച്ചകളിൽ ദേശീയ നേതാക്കൾ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തുകയായിരുന്നു.

സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് വാഗ്ദാനം നൽകിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയിൽ തന്റെ വിശ്വസ്തർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ സിദ്ധരാമയ്യ ഡൽഹിയിൽ സമ്മർദം ചെലുത്തുന്നുണ്ട്. സതീഷ് ജാർക്കിഹോളിയെ പാർട്ടി അധ്യക്ഷനാക്കാനാണ് സിദ്ധരാമയ്യയുടെ ക്യാമ്പ് ശ്രമിക്കുന്നത്.

Story Summary

Karnataka Chief Minister Siddaramaiah has stepped down from his post following instructions from the Congress high command, paving the way for Deputy Chief Minister D.K. Shivakumar to take over leadership. While Siddaramaiah is pushing for his loyalists to be included in the new cabinet, the party is focusing on stabilizing its position in the state ahead of the next electoral cycle.

WhatsApp Channel Banner

Latest updates

‘തീ പിടിച്ചിരിക്കുന്ന ഭൂമിക്ക് എൽ നിനോ കൂടുതൽ ഇന്ധനം...

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ വരും മാസങ്ങളിൽ ശക്തമായി സ്വാധീനിക്കാൻ സാധ്യതയുള്ള എൽ നിനോ പ്രതിഭാസം കൂടുതൽ തീവ്രമാകുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (WMO) മുന്നറിയിപ്പ് (Powerful El NINo 2026 warning)....

കാറിൽ കൊണ്ടുവന്നിറക്കി, അതേ വാഹനമിടിപ്പിച്ച് കൊന്നു: ആറ്റിങ്ങലിൽ നായയോട്...

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് മൃഗീയമായ അതിക്രമം. കാറിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ച നായയെ തിരികെ പോകുന്നതിനിടെ അതേ കാറിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുമ്പുറത്തിന് സമീപം അട്ടക്കുളത്താണ് നാടിനെ...

ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഫീസ് ഈടാക്കില്ല; റിപ്പോർട്ടുകൾ തള്ളി...

സനാ: ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഹൂതി വിമതർ (Yemen Houthis Red Sea shipping fees). ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സൗജന്യമായി തുടരുമെന്നും യാത്രയ്ക്കായി...

‘മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ UDF പങ്കാളിയായില്ല, CMDRFലേക്ക് സംഭാവന നൽകിയില്ല,...

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയ രക്ഷാപ്രവർത്തനത്തിൽ യു.ഡി.എഫ് പങ്കാളിയായില്ലെന്നും സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പിണറായി വിജയൻ ഉന്നയിച്ചത്.(Pinarayi...

കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നീറാട് ഭാഗത്ത് വീടിന് സമീപത്തെ തോട്ടിൽ വീണ് നാലുവയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി വില്ലേജിലെ ഏഴാം വാർഡിൽ മേലേപറമ്പ് സ്വദേശിയായ മുഹമ്മദ് ആദം ഐമൻ (4) ആണ്...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....