HomeNational'ഞാനൊരു കള്ളനല്ല': കെജ്‌രിവാളിൻ്റെ കണ്ണുനീർ തെളിയിച്ച നിരപരാധിത്വം CBIക്കും BJPക്കും കനത്ത...

‘ഞാനൊരു കള്ളനല്ല’: കെജ്‌രിവാളിൻ്റെ കണ്ണുനീർ തെളിയിച്ച നിരപരാധിത്വം CBIക്കും BJPക്കും കനത്ത പ്രഹരം | Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കിയ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളില്ലാത്ത കേസില്‍ എന്തിനാണ് പ്രതികളെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.(I am not a thief, Arvind Kejriwal’s tearful innocence proves a huge blow to CBI and BJP)

മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിനോ അഴിമതി നടത്തിയതിനോ യാതൊരുവിധ തെളിവുകളും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ആരോപണങ്ങള്‍ സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലാത്തതിനാല്‍ പ്രതികള്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.

വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അരവിന്ദ് കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. “ഞാനൊരു കള്ളനല്ല, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു” എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

തന്നെ കള്ളനെന്ന് വിളിച്ച് ആറുമാസം ജയിലിലിട്ടു. രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധി തിരിച്ചടിയായ സാഹചര്യത്തില്‍, ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് സിബിഐയുടെ തീരുമാനം. വിധി വിശദമായി പഠിച്ചുവരികയാണെന്നും എത്രയും വേഗം മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

2022-ല്‍ അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ എടുത്ത തീരുമാനങ്ങള്‍ ഖജനാവിന് 580 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് കേസിന് ആധാരമായത്. തുടര്‍ന്ന് സിബിഐയും ഇഡിയും കെജ്‌രിവാളിനെയും സിസോദിയയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കേസില്‍ വിടുതല്‍ ലഭിച്ചത് കെജ്‌രിവാളിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.

WhatsApp Channel Banner

Latest updates

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

മുയലുകളെ തടയാൻ ഓസ്‌ട്രേലിയ മരുഭൂമിയിലൂടെ പണിതത് 5,500 കിലോമീറ്റർ...

ഒരു ചെറിയ മൃഗം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും എത്രമാത്രം തകിടംമറിക്കുമെന്ന് അറിയാമോ? പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയയിൽ സംഭവിച്ചത് അതാണ്. ആ പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാൻ മനുഷ്യൻ തീർത്ത പ്രതിരോധവ്യൂഹമാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ...

പാർലമെന്റ് മാർച്ചിനു നേരെ ലാത്തിച്ചാർജ്: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി...

ന്യൂഡൽഹി: പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതികരണവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ (arvindkejriwal student protest). സമാധാനപരമായി സമരം ചെയ്ത...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...