വൽസാദ്: ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു (Gujarat Election Officer Suicide). ഉമർഗാവിലെ മാംലത്ത്ദാറും (തഹസിൽദാർ) തിരഞ്ഞെടുപ്പ് ഓഫീസറുമായ ഡി.സി. ബ്രഹ്മൻകച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിൽ നിൽക്കെയാണ് നാടിനെ നടുക്കിയ ഈ സംഭവം. ഉമർഗാവിലെ റിട്ടേണിംഗ് ഓഫീസറുടെ ചുമതല കൂടിയായിരുന്നു ഇദ്ദേഹത്തിന്. അർദ്ധരാത്രിയോടെ വിവരം ലഭിച്ച റെയിൽവേ പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.
സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട സമ്മർദ്ദമാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ ഇതിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ഉന്നത ഉദ്യോഗസ്ഥന്റെ മരണം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Summary: In a tragic incident in Gujarat’s Valsad district, an election officer named DC Brahmankachh died by suicide just two weeks before the local body polls. Brahmankachh, who served as a mamlatdar and returning officer in Umargaon, reportedly jumped in front of a train. While the reason behind the extreme step remains unknown, railway police have launched a thorough investigation covering all angles, including work pressure.

