Times Kerala

 ഫ്ളെയര്‍ റൈറ്റിങ് ഇന്‍ഡസ്ട്രീസ് ഐപിഒ  നവംബര്‍ 22 മുതല്

 
ipo
 

ഫ്ളെയര്‍ റൈറ്റിങ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. ഐപിഒയിലൂടെ 593 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 292 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 301 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.5 രൂപ മുഖവിലയുള്ള   ഓഹരി ഒന്നിന്  288 മുതല്‍ 304  രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 49  ഓഹരികള്‍ക്കും തുടര്‍ന്ന് 49ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Related Topics

Share this story