Times Kerala

കര്‍ഷക മാര്‍ച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു 

 
കര്‍ഷക മാര്‍ച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു 

ഛണ്ഡീഗഢ്: ഹരിയാനയില്‍ ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം താൽക്കാലികമായി 
വിച്ഛേദിച്ചു. ചൊവ്വാഴ്ച്ച ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം. മൊബൈല്‍ ഫോണുകളിലേക്ക് നല്‍കുന്ന ഡോംഗിള്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും വോയിസ് കോള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നുമാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനിലൂടെ വ്യക്തമാക്കിയത്.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം, പെന്‍ഷന്‍, വിള ഇന്‍ഷുറന്‍സ്, എഫ്‌ഐആറുകള്‍ റദ്ദാക്കല്‍ തുടങ്ങിയവയാണ് ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍. മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം നിയോഗിച്ച മൂന്നംഗ സംഘം ചണ്ഡീഗഡില്‍ ചര്‍ച്ച തുടരുകയാണ്.

Related Topics

Share this story