ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി (Electrocution Murder Case Gonda). അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. യുവതിയുടെ അച്ഛൻ ചന്ദ്രപ്രകാശ്, സഹോദരൻ രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വെച്ച് ഷോക്കേറ്റാണ് മകൾ മരിച്ചതെന്നാണ് ഇവർ ആദ്യം നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചത്. എന്നാൽ, ഇത് കൊലപാതകമാണെന്ന് കാണിച്ച് പോലീസിന് ലഭിച്ച രഹസ്യ ഫോൺ കോളാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.
വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവിനൊപ്പം പോകാൻ യുവതി തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ അച്ഛനും സഹോദരനും ചേർന്ന് യുവതിയെ മുറിയിൽ പൂട്ടിയിട്ടു. കൈകാലുകൾ കെട്ടിയിട്ട ശേഷം വായ മൂടിക്കെട്ടി ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു എന്ന് പ്രതികൾ സമ്മതിച്ചു. കുറ്റം മറയ്ക്കാൻ മൃതദേഹത്തിന് സമീപം ഒരു ഇസ്തിരിപ്പെട്ടി വെച്ച് അപകടമാണെന്ന് വരുത്തിത്തീർക്കാനും ഇവർ ശ്രമിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ശാസ്ത്രീയ പരിശോധനയിലും കൊലപാതകം തെളിഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് തന്റെ അച്ഛനെയും സഹോദരനെയും ഭയമാണെന്ന് സൂചിപ്പിക്കുന്ന കത്തുകൾ ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവ് പോലീസിന് കൈമാറിയിട്ടുണ്ട്.
Summary
A 19-year-old woman in UP’s Gonda was murdered by her father and brother in a suspected honor killing for wanting to marry a distant relative. The accused, who tried to stage the death as an accidental electrocution, were arrested after a post-mortem confirmed the crime and the victim’s fiancé provided letters detailing her fear for her life.



