HomeNationalഡൽഹി മദ്യനയക്കേസ്: ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ അരവിന്ദ് കെജ്‌രിവാൾ | Arvind...

ഡൽഹി മദ്യനയക്കേസ്: ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ അരവിന്ദ് കെജ്‌രിവാൾ | Arvind Kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court)

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച റിവിഷൻ ഹർജിയാണ് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പരിഗണിക്കുന്നത്.

കേസ് പരിഗണിക്കുന്നതിൽ ജസ്റ്റിസ് ശർമ്മയ്ക്ക് പക്ഷപാതപരമായ നിലപാടുണ്ടാകുമെന്ന് കെജ്‌രിവാൾ അപേക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, കേസ് മറ്റൊരു ബെഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, നിലവിലുള്ള റോസ്റ്റർ പ്രകാരമാണ് കേസ് ജസ്റ്റിസ് ശർമ്മയ്ക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ആ ആവശ്യം അന്ന് നിരസിച്ചു. ഇതേത്തുടർന്നാണ് ഇപ്പോൾ ജുഡീഷ്യൽ തലത്തിൽ തന്നെ നേരിട്ട് അപേക്ഷ നൽകാൻ കെജ്‌രിവാൾ തീരുമാനിച്ചത്.

WhatsApp Channel Banner

Latest updates

തമാശ പാളിയോ? ധ്യാൻ ശ്രീനിവാസനെതിരെ തമിഴ് സോഷ്യൽ മീഡിയയിൽ...

നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പരാമർശം തമിഴ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്നായിരുന്നു വിജയ് - തൃഷ സംഭവത്തെ പരാമർശിച്ചുകൊണ്ട്...

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഒരു DYFI നേതാവ്...

കോഴിക്കോട്: വടകര 'കാഫിർ സ്ക്രീൻ ഷോട്ട്' കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് എസ്‌ഐടി...

നിതേഷ് തിവാരിയുടെ ‘രാമായണം’; സായ് പല്ലവിയുടെ കാസ്റ്റിംഗിനെതിരെ അന്നു...

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സീതാദേവിയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിനെതിരെ നടൻ അന്നു കപൂറിന്റെ വിമർശനം. രാമാനന്ദ് സാഗറിന്റെ രാമായണത്തെ വെറും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള...

ഇരട്ട ചക്രവാതച്ചുഴി: കേരളത്തിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത;...

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ മുതൽ 7.6 കിലോമീറ്റർ വരെ...

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ: CJP സ്ഥാപകൻ അഭിജീത്...

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതിയുടെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ദിപ്കെയുടെ അനുയായികൾ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...