ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നത് ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംവരണം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.(Congress slams PM Modi on women’s quota, recalls Rahul’s 2018 letter)
2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും വനിതാ സംവരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തുകൾ ജയറാം രമേശ് എക്സിലൂടെ പങ്കുവെച്ചു. കോൺഗ്രസ് ഈ വിഷയത്തിൽ പണ്ടേ നിലപാട് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2023-ൽ പാസാക്കിയ ബിൽ പ്രകാരം സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഒബിസി സംവരണം കൂടി ഉൾപ്പെടുത്തി ബില്ലിൽ ഭേദഗതി കൊണ്ടുവരണമെന്ന് മഹിളാ കോൺഗ്രസും ആവശ്യപ്പെട്ടു. വനിതാ സംവരണ വിഷയത്തിൽ പ്രതിരോധം തീർക്കാൻ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

