കുപ്‌വാരയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു
May 3, 2023, 17:30 IST

ജമ്മു: ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായും തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാസേന വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ മച്ചിൽ മേഖലയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.