Times Kerala

ആ​ന്ധ്ര​യി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​, ഒ​ഡീ​ഷ​യി​ൽ മോ​ഹ​ൻ ച​ര​ൺ മാ​ജി​: ഇ​ന്ന് പുതിയ സർക്കാരുകൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും

 
ച​ന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതു വ​രെ നീട്ടി
ന്യൂ​ഡ​ൽ​ഹി: ഇന്ന് പുതിയ സർക്കാരുകൾ ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഒ​ഡി​ഷ​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ആ​ന്ധ്ര​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത് ടി ​ഡി പി നേ​തൃ​ത്വ​ത്തി​ൽ സ​ഖ്യ​ക​ക്ഷി സ​ര്‍​ക്കാ​രാ​ണ്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ എ​ത്തു​ന്ന​ത് നാലാം തവണയാണ്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ നടക്കുന്നത് രാ​വി​ലെ 11.27ന് ​വി​ജ​യ​വാ​ഡ​യി​ലെ ഗ​ണ്ണാ​വ​രം വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം കേ​സ​ര​പ്പ​ള്ളി ഐ ​ടി പാ​ർ​ക്കി​ലാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രിയായി ജ​ന​സേ​ന നേ​താ​വ് പ​വ​ൻ ക​ല്യാ​ൺ എത്തുമെന്നാണ് അഭ്യൂഹങ്ങൾ. 175 അം​ഗ സ​ഭ​യി​ൽ ടി​ ഡി​ പി​ക്ക് 135, ജ​ന​സേ​ന​ക്ക് 21, ബി ​ജെ ​പി​ക്ക് 8 എന്നിങ്ങനെയാണ് അംഗങ്ങൾ. ച​ന്ദ്ര ബാ​ബു നാ​യി​ഡു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യെ​യും ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി​ ജെ ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, ര​ജ​നി​കാ​ന്ത്, ചി​ര​ഞ്ജീ​വി അ​ട​ക്ക​മു​ള്ള സി​നി​മാ​താ​ര​ങ്ങ​ൾ എന്നിവരും പങ്കെടുക്കുന്നു. 

Related Topics

Share this story