Times Kerala

താനെയിൽ ആറുവയസുകാരിയുടെ മൃതദേഹം പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ കണ്ടത്തി; ഒരാൾ അറസ്റ്റിൽ
 

 
താനെയിൽ ആറുവയസുകാരിയുടെ മൃതദേഹം പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ കണ്ടത്തി; ഒരാൾ അറസ്റ്റിൽ

മുംബൈ: പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സെപ്റ്റംബർ 13ന് ഭിവണ്ടിയിലെ കാമത്ഘറിലെ ഫെനെ ഗ്രാമത്തിൽ നിന്ന്  പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്  ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കൾ നൽകിയ പരാതിയിലാണ്  പൊലീസ് അന്വേഷണം ആരംഭിച്ചത്.

വെള്ളിയാഴ്ച പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. 

പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടർ സ്റ്റോറേജ് ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും സീനിയർ ഇൻസ്‌പെക്ടർ ചേതൻ കാകഡെ പറഞ്ഞു.  

Related Topics

Share this story