HomeNational"പോലീസ് ചോദിച്ചാൽ സുഹൃത്തുക്കളാണെന്ന് പറയണം"; ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ബംഗളൂരുവിലെ സർജന്റെ...

“പോലീസ് ചോദിച്ചാൽ സുഹൃത്തുക്കളാണെന്ന് പറയണം”; ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ബംഗളൂരുവിലെ സർജന്റെ ചാറ്റുകൾ പുറത്ത് | Bengaluru Surgeon Kills Doctor Wife

ബംഗളൂരു: ബംഗളൂരുവിൽ ചർമ്മരോഗ വിദഗ്ധയായ ഭാര്യയെ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ സർജനായ ഭർത്താവിനെതിരെ നിർണ്ണായക തെളിവുകൾ പുറത്ത് (Bengaluru Surgeon Kills Doctor Wife). ഡോക്ടർ മഹേന്ദ്ര റെഡ്ഡി തന്റെ കാമുകിയുമായി നടത്തിയ ചാറ്റുകളാണ് കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷം പുറത്തുവന്നിരിക്കുന്നത്. തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ച് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഈ ഡിജിറ്റൽ തെളിവുകൾ പോലീസിനെ സഹായിച്ചു.

 

2025 ഏപ്രിൽ 21-നാണ് മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യ കൃതിക റെഡ്ഡി വീട്ടിൽ വച്ച് മരിക്കുന്നത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് നൽകിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഉടൻ തന്നെ കൃതികയെ ആശുപത്രിയിൽ എത്തിച്ച മഹേന്ദ്ര, ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഹർഷിത എന്ന നഴ്സുമായി മഹേന്ദ്രയ്ക്ക് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുമായി നടത്തിയ ചാറ്റുകൾ പോലീസ് വീണ്ടെടുത്തു. പോലീസിന്റെ നിരീക്ഷണം ഒഴിവാക്കാൻ വാട്സാപ്പിന് പകരം യുപിഐ പേയ്മെന്റ് ആപ്പുകൾ വഴിയാണ് ഇയാൾ കാമുകിക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. ഫോറൻസിക് പരിശോധനയിൽ 10.34 ലക്ഷത്തിലധികം ഡിജിറ്റൽ ഫയലുകൾ പോലീസ് കണ്ടെടുത്തു. ഇതിൽ ഡിലീറ്റ് ചെയ്ത ചാറ്റുകളും ചിത്രങ്ങളും ഉൾപ്പെടുന്നു. “ഞാൻ കൃതികയെ കൊന്നു, എനിക്ക് തെളിവുകളില്ലെങ്കിലും ഞാൻ ജയിലിൽ പോകും”, “പോലീസ് ചോദിച്ചാൽ നമ്മൾ സുഹൃത്തുക്കളാണെന്ന് പറയണം” തുടങ്ങിയ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നതായി പോലീസ് കണ്ടെത്തി.

2024 മെയ് മാസത്തിലാണ് മഹേന്ദ്രയും കൃതികയും വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷം ഒക്ടോബറിലാണ് മഹേന്ദ്ര അറസ്റ്റിലായത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒരു കൊലയാളിയായി താൻ ജീവിക്കേണ്ടി വരുമെന്ന് ഇയാൾ കാമുകിക്ക് അയച്ച സന്ദേശങ്ങളിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.

Summary: Shocking chat reveals have surfaced in the murder case of Bengaluru dermatologist Kruthika Reddy, who was allegedly killed by her surgeon husband, Mahendra Reddy. Mahendra administered an overdose of anaesthetic to his wife and tried to pass it off as a natural death. Investigation revealed his affair with a nurse named Harishtha. To evade detection, he used UPI apps like PhonePe for messaging. Forensic experts recovered over 10 lakh digital files, including chats where he confessed to the crime and instructed his lover to tell the police they were “just friends.”

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...