കോൺഗ്രസ് വാഗ്ദാനത്തിന് ബദലായി ഹനുമാൻ ചാലിസയുമായി ബജ്റംഗ് ദൾ
May 3, 2023, 18:10 IST

ബംഗളൂരു: അധികാരം ലഭിച്ചാൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനെതിരെ കർണാടകയിലെ വലതുപക്ഷ സംഘടനകൾ. കോൺഗ്രസിന്റെ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്നും ധർമം ഉയർത്തിപ്പിടിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും ഇതിനായി അഭിപ്രായഭിന്നതകൾ മറികടന്ന് ഏവരും ഒന്നിക്കണമെന്നും ബജ്റംഗ് ദൾ അറിയിച്ചു. ഹനുമാൻ ചാലിസ സദസുകൾക്ക് പൂർണപിന്തുണ നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) വ്യക്തമാക്കി.