HomeNationalഅസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ തുടങ്ങി; ബിജെപി തരംഗം...

അസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ തുടങ്ങി; ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകൾ, തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺഗ്രസ് | Assam Assembly Election Results

 

ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടയിൽ, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (Assam Assembly Election Results)

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ ശക്തികേന്ദ്രമായ ജലൂക്ബാരിയിൽ നിന്ന് ഹാട്രിക് വിജയം ലക്ഷ്യമിടുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗോയ് ജോർഹട്ടിൽ നിന്നും, എ.ഐ.യു.ഡി.എഫ് തലവൻ ബദറുദ്ദീൻ അജ്മൽ ബിന്നക്കണ്ടിയിൽ നിന്നും ജനവിധി തേടുന്നു. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 88 മുതൽ 100 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കോൺഗ്രസ് സഖ്യം 24-36 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.

ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 85.91 ശതമാനം എന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. വനിതാ വോട്ടർമാരുടെ പങ്കാളിത്തം 86.5 ശതമാനമായി ഉയർന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ബിജെപി 90 സീറ്റുകളിലും സഖ്യകക്ഷികളായ എജിപി 26 സീറ്റിലും ബിപിഎഫ് 11 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് 99 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എ.എ.പി, ടി.എം.സി തുടങ്ങിയ പാർട്ടികളും മത്സരരംഗത്തുണ്ട്.

ജോർഹട്ടിൽ ഗൗരവ് ഗോഗോയിയും ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും തമ്മിലുള്ള പോരാട്ടം ഫലസൂചനകളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്. ഉച്ചയോടെ അസമിലെ കൃത്യമായ ജനവിധി അറിയാൻ സാധിക്കും.

Summary: Counting of votes for the 126-member Assam Assembly began on May 4 at 8:00 am across 40 centres. While exit polls like Axis My India predict a landslide victory for the Himanta Biswa Sarma-led BJP alliance with up to 100 seats, the Congress remains hopeful of a comeback. The state saw a historic 85.91% voter turnout on April 9. High-profile battles, including CM Himanta in Jalukbari and Gaurav Gogoi in Jorhat, are the highlights of this counting day.

WhatsApp Channel Banner

Latest updates

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

പമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന്...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash...

പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേർ ആക്രമണം: ഏഴ് മരണം,...

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Pakistan Swat suicide blast)....

എക്സ്പയറി ഡേറ്റ് തീരാത്ത ചോക്ലേറ്റിൽ പുഴു; പരാതിയുമായി യുവാവ്...

കരുമാല്ലൂർ: പറവൂരിന് സമീപം കരുമാല്ലൂരിലെ കടയിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തി (Karumalloor chocolate worm news). കാലവധി കഴിയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള 'ഡയറി മിൽക്ക്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....