Times Kerala

 ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാലു സൈനികർക്ക് വീരമൃത്യു

 
army
 ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർ വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കത്വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡിലായിരുന്നു ആക്രമണം. സംഭവത്തിൽ ആറ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. 

Related Topics

Share this story