HomeNational20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്സ്പ്രസ് മോര്‍...

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ | AIR INDIA EXPRESS

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക (AIR INDIA EXPRESS ROLLS OUT ‘XPRESS MORE SALE’ WITH UPTO 20% OFF).

ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും.

എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാബിന്‍ ബാഗേജിന് പുറമെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2500 രൂപയും മാത്രം നല്‍കിയാല്‍ മതി. എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും ഗള്‍ഫ് ഉള്‍പ്പടെ 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുമായി പ്രതിദിനം 500ലധികം വിമാന സര്‍വീസുകളുണ്ട്.

ശനിയാഴ്ച ഹൈദരാബാദില്‍ പൂര്‍ത്തിയായ വിംഗ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.

ഓഫര്‍ കാലയളവില്‍ വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങള്‍ക്ക് ബിസ് ക്ലാസ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകള്‍ ഉള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് സീറ്റുകളുണ്ട്.

വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഭ്യന്തര, അന്ത്രാരാഷ്ട്ര യാത്രകളില്‍ യഥാക്രമം 250, 600 രൂപയുടെ കഴിവും ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...