ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നും മദ്യപനെ തള്ളിയിട്ടു; തമിഴ്‌നാട് എസ്‌ടിസി കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍
Nov 21, 2022, 12:58 IST

തിരുവണ്ണാമലൈ: തമിഴ്‌നാട്ടില്‍ മദ്യപനെ ടിഎന്‍എസ്‌ടിസി (തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറഷേന്‍) ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നും തള്ളിയിട്ട കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസി - ബെംഗളൂരു റൂട്ടിലോടുന്ന ടിഎന്‍എസ്‌ടിസി ബസിലെ കണ്ടക്‌ടര്‍ പ്രകാശിനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. ശനിയാഴ്‌ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നും മടങ്ങവെ വന്ദവാസിയില്‍ വച്ചാണ് സംഭവം നടന്നത്.
ബസിന്‍റെ ചവിട്ടുപടിയില്‍ നില്‍ക്കവെ കണ്ടക്‌ടര്‍ പുറകില്‍ നിന്ന് കഴുത്തിലേക്ക് വെള്ളമൊഴിക്കുകയും തുടര്‍ന്ന്, ആക്രോശിച്ചുകൊണ്ട് ശക്തിയോടെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ടക്‌ടര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയർന്നതോടെയാണ് ഇയാള്‍ക്കെതിരെ വില്ലുപുരം ടിഎന്‍എസ്‌ടിസി സോണൽ ഡയറക്‌ടര്‍ ജോസഫ് സസ്‌പെൻഡ് ചെയ്തത്.